അടൂർ: താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി, പഴകുളം സ്വരാജ് ഗ്രന്ഥശാല, മിത്രപുരം കസ്തൂർബാ ഗാന്ധിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണ ഭാഗമായി വൃക്ഷത്തൈകൾ നട്ടു. എൻ.മുരളി കുടശ്ശനാട് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല കാർഷികവിഭാഗം കൺവീനർ അൻസാർ ആദിക്കാട് സംസാരിച്ചു. ലീഗൽ സർവിസ് കമ്മിറ്റി പാരാ ലീഗൽ വളന്‍റിയർ എസ്.മീരാസാഹിബ് പരിസ്ഥിതി ക്ലാസെടുത്തു. പരിസ്ഥിതി വാരാചരണം അടൂർ: സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതിയുടെയും കവിത ഗ്രൂപ്പിന്‍റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണം ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ ഫാ. ഗീവർഗീസ് ബ്ലാഹേത്ത് അടൂർ അധ്യക്ഷത വഹിച്ചു. അടൂർ ആർ.ഡി.ഒ തുളസീധരൻ പിള്ള പരിസ്ഥിതി പരിശീലന ഓഫിസ് ഉദ്ഘാടനം ചെയ്തു. സർക്കാർ അവാർഡ് നേടിയ ഗായിക ആദിത്യ സുരേഷിനെ ആദരിച്ചു. കവി ബാലചന്ദ്രൻ ഇഞ്ചക്കാട്, ഫാ. രാജു ജോൺ, അഡ്വ. ബിജു വർഗീസ്, ഡോ. വർഗീസ് പേരയിൽ, കുഞ്ഞന്നാമ്മ കുഞ്ഞ്, റോഷൻ ജേക്കബ്, എം. പ്രകാശ്, രാജൻ വർഗീസ്, ദിവ്യ എം. സോന, ഷംജ ഷാഹുൽ, രാജൻ കടമ്മനിട്ട, തങ്കച്ചൻ ജോൺ റാന്നി, അടൂർ ഫിലിപ്, സനിൽ അടൂർ, ജോണി പുള്ളിപ്പാറ, കുഞ്ഞൂഞ്ഞമ്മ ജോസഫ് എന്നിവർ സംസാരിച്ചു. അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തുതല വൃക്ഷത്തൈ നടീൽ ഉദ്ഘാടനം മങ്ങാട് ജങ്ഷനിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സാം വാഴോട് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശങ്കർ മാരൂർ, ഗ്രാമപഞ്ചായത്ത് അംഗം മിനി മനോഹരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.