സമൃദ്ധി വായ്പ മഹോത്സവവും ഡിജിറ്റല്‍ പത്തനംതിട്ട ഉദ്ഘാടനവും

പത്തനംതിട്ട: സ്വാതന്ത്ര്യത്തി‍ൻെറ അമൃത മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ സമൃദ്ധി വായ്പ മഹോത്സവവും ജില്ലയിലെ ബാങ്കിങ്​ ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലാക്കാന്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ പത്തനംതിട്ട പദ്ധതിയും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിവിധ ബാങ്കുകളുടെ വായ്പ അനുമതി പത്രങ്ങള്‍ വിതരണം ചെയ്തു. ജില്ലയിലെ ബാങ്കുകളില്‍ നിലവിലുള്ള സേവിങ്​സ്​, കറന്‍റ്​ അക്കൗണ്ടുകളില്‍ ഡിജിറ്റല്‍ ബാങ്കിങ്​ വഴി ഇടപാടുകള്‍ നടത്താന്‍ സൗകര്യം ലഭ്യമാക്കുകയാണ് ഡിജിറ്റല്‍ പത്തനംതിട്ടയുടെ ലക്ഷ്യം. എ.ഡി.എം ജേക്കബ് ടി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ റിസര്‍വ് ബാങ്ക് എൽ.ഡി.ഒ മിനി ബാലകൃഷ്ണന്‍, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, എസ്​.ബി.ഐ റീജനല്‍ മാനേജര്‍ സി. ഉമേഷ്, ഡി.ഐ.സി മാനേജര്‍ സി.ജി. മിനിമോള്‍, മാനേജര്‍ സതീഷ് ജോസഫ് എന്നിവര്‍ സംസാരിച്ചു. PTL 12 bank സമൃദ്ധി വായ്പ മഹോത്സവവും ഡിജിറ്റല്‍ പത്തനംതിട്ട പദ്ധതിയും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.