കർഷകസംഘം യൂനിറ്റ് സമ്മേളനം

പന്തളം: കേരള കർഷകസംഘം മങ്ങാരം വടക്ക് യൂനിറ്റ് സമ്മേളനം പന്തളം ഏരിയ കമ്മിറ്റി അംഗം എൻ.ആർ. കേരളവർമ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ അഡ്വ. ടി.ജി. പത്മനാഭപിള്ള അധ്യക്ഷതവഹിച്ചു. മികച്ച വെറ്റില കർഷകൻ എം.പി. രാജനെ ഏരിയ കമ്മിറ്റി സെക്രട്ടറി എച്ച്. അൻസാരി ആദരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ വി.എൻ. മംഗളാന്ദൻ, കെ.ഡി. വിശ്വംഭരൻ, മുടിയൂർക്കോണം മേഖല കമ്മിറ്റി ട്രഷറർ കെ.എച്ച്. ഷിജു, കെ.എസ്. മധുസുദനൻ, കെ.ജി. ശശീധരൻ, എൻ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് ഭാരവാഹികളായി അഡ്വ. ടി.ജി. പത്മനാഭപിള്ള (പ്രസിഡന്‍റ്​),ബിന്ദു സുകുമാരൻ (വൈസ്​ പ്രസിഡന്‍റ്​), എം.ജി. വിജയകുമാർ (സെക്രട്ടറി), എൻ. രാജേന്ദ്രൻ (ജോയന്‍റ്​ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ഫോട്ടോ: മികച്ച വെറ്റില കർഷകൻ എം.പി. രാജനെ കേരള കർഷകസംഘം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി എച്ച്. അൻസാരി പൊന്നാടയണിയിച്ച് ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.