ബി.ജെ.പി നോട്ട് ബുക്ക് വിതരണം

അടൂർ: ബി.ജെ.പി ഏഴംകുളം ഏരിയ, ബൂത്ത്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ നോട്ട് ബുക്ക്‌ വിതരണം ജില്ല ഉപാധ്യക്ഷൻ അഡ്വ. കെ. ബിനുമോൻ ഉദ്ഘാടനം ചെയ്തു. ആദ്യ വിതരണം വാർഡ് അംഗവും ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്‍റുമായ ഷീജ നിർവഹിച്ചു. പ്രശാന്ത് അധ്യക്ഷതവഹിച്ചു. അടൂർ മണ്ഡലം പ്രസിഡന്‍റ്​ അനിൽ നെടുമ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി. കാഷ് അവാർഡ് വിതരണം മണ്ഡലം സെക്രട്ടറി അനിൽ ചെന്താമരവിള നിർവഹിച്ചു. ഒ.ബി.സി മോർച്ച ജില്ല കമ്മിറ്റി അംഗം സുകു ഏഴംകുളം, മണ്ഡലം വൈസ് പ്രസിഡന്‍റ്​ രവീന്ദ്രൻ മാങ്കൂട്ടം, സജീവൻ കടമ്പനാട്, വേണു, ജയകൃഷ്ണൻ കുളപ്പുറത്ത്, മധു, രതീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.