നട്ടുച്ചക്ക് വൻ സ്ഫോടകശബ്ദം; ഞെട്ടിത്തരിച്ച് നാട്ടുകാർ

പന്തളം: നട്ടുച്ചക്ക് വൻ സ്ഫോടകശബ്ദം കേട്ട്​ നാട്ടുകാർ ഞെട്ടിത്തരിച്ചു. പന്തളം മെഡിക്കൽ മിഷൻ ജങ്​ഷനിൽ പ്രവർത്തിക്കുന്ന ഫലഖ് മജ്​ലിസ് റസ്റ്റാറൻറിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ്​ വൻ ശബ്​ദത്തോടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്​. വൻ ശബ്ദം മുഴങ്ങിയതോടെ സമീപവാസികൾ എന്ത് സംഭവിച്ചു എന്നറിയാതെ റോഡിലേക്ക് എത്തി. റസ്റ്റാറൻറ് അടുക്കള ഭാഗത്ത് ഗ്യാസ് സിലിണ്ടർ തീപിടിച്ച് കട മുഴുവനും പുക വ്യാപിച്ചതോടെ, കടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ ഓടിരക്ഷപ്പെട്ടു. അതിനാൽ വലിയ ദുരന്തം ഒഴിവായി. ഇരുനിലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ താഴത്തെ നിലയിലെ അടുക്കള പൂർണമായും നശിച്ചു. ഞായറാഴ്ചകളിൽ സാധാരണ ഉച്ചക്ക്​ തിരക്ക് ഉണ്ടാകാറുണ്ടെങ്കിലും അപകടസമയത്ത് ആളുകൾ കുറവായതിനാലും വൻ അപകടമാണ് ഒഴിവായത്. പത്തിലേറെ അന്തർ സംസ്ഥാന തൊഴിലാളികൾ ജോലിയെടുക്കുന്ന ഹോട്ടലാണിത്. അടുക്കളയിലെ പാചകവാതകം ചോർന്ന് തീ പടരുകയും രണ്ട്​ വാതക സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്തപ്പോൾ അന്തർ സംസ്ഥാന തൊഴിലാളികൾ ഓടുകയായിരുന്നു. നിമിഷങ്ങൾക്കകം കട മുഴുവനായും പുകയായി. കടയിൽനിന്ന്​ ഇറങ്ങിയോടുന്ന തിരക്കിൽ പലരും വീണെങ്കിലും കാര്യമായി പരിക്കേറ്റില്ല. പാചകവാതക സിലിണ്ടറുകൾ സൂക്ഷിച്ചുവെക്കേണ്ടതും സുരക്ഷ ഉറപ്പുവരുത്തേണ്ടതും കട ഉടമകളാണ്. ഇതിൽ കട ഉടമകൾ വീഴ്ച വരുത്തിയതായാണ് പ്രാഥമിക വിലയിരുത്തൽ. കട പ്രവർത്തനം ആരംഭിച്ചിട്ട് ഒരുവർഷമായി. ------- ഫോട്ടോ: പന്തളം മെഡിക്കൽ മിഷനിൽ തീപിടിത്തമുണ്ടായ കട

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.