സി.പി.ഐ കോന്നി മണ്ഡലം കമ്മിറ്റി വിഭജിച്ചു

കോന്നി: സി.പി.ഐ കോന്നി മണ്ഡലം കമ്മിറ്റി രണ്ടായി വിഭജിച്ചു. കലഞ്ഞൂരിൽ നടന്ന മണ്ഡലം സമ്മേളനത്തിലാണ്​ തീരുമാനമുണ്ടായത്​. പുതുതായി കോന്നി, കൂടൽ എന്നിങ്ങനെ രണ്ട്​ മണ്ഡലം കമ്മിറ്റികളാണ്​ നിലവിൽവരിക​. വള്ളിക്കോട്, മൈലപ്ര, മലയാലപ്പുഴ, കോന്നി, കോന്നി താഴം, ഐരവൺ, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് തുടങ്ങിയ ലോക്കൽ കമ്മിറ്റികൾ കോന്നി മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടും. കുന്നിട, ഇളമണ്ണൂർ, കലഞ്ഞൂർ, പാടം, കൂടൽ, ആരുവാപുലം, പ്രമാടം, പി.സി.കെ തുടങ്ങിയവയാണ് കൂടൽ മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.