മുഖംമാറി തണ്ണിത്തോട് ഗവ. വെൽഫെയർ സ്കൂൾ

കോന്നി: കെട്ടിലും മട്ടിലും ആകെ മാറിയിരിക്കുകയാണ് തണ്ണിത്തോട് ഗവ. വെൽഫയർ യു.പി സ്കൂൾ. 15 ലക്ഷം രൂപ വിനിയോഗിച്ചാണ്‌ അന്താരാഷ്ട്ര നിലവാരത്തിൽ മോഡൽ പ്രീ പ്രൈമറി നിർമിച്ചത്. സ്‌കൂളിലേക്ക് കടന്നുവരുന്ന കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന സംവിധാനങ്ങൾ ഒരുക്കിയത്. വിവിധതരം ചിത്രങ്ങളും ശിൽപങ്ങളും ഗ്രാമകാഴ്ചകളും എല്ലാം ഒരുക്കി മലയോര മേഖലയിലെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂൾ ഇപ്പോൾ അതീവ ഭംഗി കൈവരിച്ചു. കെട്ടിടത്തിന്‍റെ ഭിത്തിയിൽ പൊലീസ് - റെയിൽവേ സ്റ്റേഷനുകളുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ആകർഷകമായ ക്ലാസ് റൂമുകൾ, പ്രൊജക്ടർ റൂം, സ്കൂൾ മതിലുകളിൽ ത്രിമാന ദൃശ്യത്തിൽ റിലീഫ് വർക്കുകൾ, കുട്ടികളുടെ പാർക്ക്, വായനമൂല, അഭിനയമൂല, ശാസ്ത്രമൂല, ഗണിതമൂല, പുതിയ ബെഞ്ചുകൾ, ഡെസ്കുകൾ, തീം ബേസ്ഡ് കാർട്ടൻ ഫൗണ്ടൻ, ഗുഹ, ഹെലികോപ്റ്റർ, ഡോൾഫിൻ, ആമ എന്നിവയുടെ ശിൽപങ്ങൾ, എക്കോ പാർക്ക്, ട്രാഫിക് ചിഹ്നങ്ങൾ, ഗുഹക്ക് മുകളിൽ കാവലിരിക്കുന്ന സിംഹത്തിന്‍റെ ശിൽപം, കൃത്രിമ വെള്ളച്ചാട്ടം, കുളത്തിന് കുറുകെയുള്ള നടപ്പാത തുടങ്ങിയവയെല്ലാം സ്കൂളിനെ ആകർഷകമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.