തെരുവുനായ്​ പാക്കേജ്​ വാർത്ത

അങ്ങാടിയിൽ ആറുപേർക്ക് കടിയേറ്റു റാന്നി: തെരുവുനായുടെ കടിയേറ്റ് ആറുപേർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ പത്തോടെ അങ്ങാടി പേട്ട ജങ്ഷന് സമീപത്താണ് സംഭവം. റോഡിലൂടെ പോയ യാത്രക്കാരെയാണ് ആക്രമിച്ചത്. ഉന്നക്കാവ് കുറ്റിയിൽ പാറക്കൽ രാജേഷ് (42), പുല്ലൂപ്രം വെട്ടിമേൽ എബ്രഹാം (51), റാന്നി കിഴക്കേപറമ്പിൽ സ്വാമി (67), കുമ്പളാംപൊയ്ക തൊട്ടിയിൽ ജോയി മാത്യു (68), അങ്ങാടി പഞ്ചായത്ത് ജീവനക്കാരായ കൂടൽ ആനന്ദഭവനിൽ ആരതി (41), ഇടകടത്തി കാവുങ്കൽ സിനി ജേക്കബ് (41) എന്നിവർക്കാണ് പരിക്ക്. താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി ഇവരെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയി​ലേക്ക്​ അയച്ചു. ---- ptl rni_1 dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.