സ്വകാര്യബസ് ജീവനക്കാർക്ക്​ തിരിച്ചറിയൽ കാർഡ്

പന്തളം: സ്വകാര്യബസ് ജീവനക്കാർക്ക് ജോലി സമയത്ത്​ ഫോട്ടോ പതിച്ച തിരിച്ചറിയൽ (ഐ.ഡി.ടി) കാർഡ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ആദ്യഘട്ടമായി ജില്ലയിൽ കോഴഞ്ചേരി, പന്തളം സ്വകാര്യ ബസ്​സ്റ്റാൻഡുകളിലെ സ്വകാര്യബസ് ജീവനക്കാർ​ കാർഡ്​ ധരിക്കണം. തുടർന്ന്​ എല്ലാ ബസ്​സ്റ്റാൻഡിലും ഇത് നടപ്പാക്കും. ബസിന്‍റെ പേര്, ജീവനക്കാർ ജോലി ചെയ്യുന്ന തസ്തിക, എന്നിവ കാർഡിൽ രേഖപ്പെടുത്തണം. കാർഡ് പരിശോധിച്ച് അതത് ബസിലെ ജീവനക്കാർ ആണെന്ന് മോട്ടോർ വാഹന വകുപ്പ് ഉറപ്പുവരുത്തും. സ്വകാര്യബസുകളുടെ അമിതവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങും കർശനമായി നിയന്ത്രിക്കുമെന്ന്​ വകുപ്പ് അധികൃതർ അറിയിച്ചു. ചില കണ്ടക്ടർമാർ ബസ് ഓടിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.