കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

റാന്നി: റാന്നി പഞ്ചായത്ത്​ മൂന്നാം വാർഡിൽ ഉപേക്ഷിച്ച . പുളിമൂട്ടിൽ കുരുവിള എബ്രഹാമിന്‍റെ പുരയിടത്തിലെ കിണറ്റിൽ വീണ 100 കിലോയിലേറെ തൂക്കമുള്ള ഒറ്റയാൻ പന്നിയെയാണ് കൊന്നത്. റാന്നി ഫോറസ്റ്റ് ദ്രുതകർമ സേനയുടെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ആർ. സുരേഷ് കുമാർ, ബീറ്റ് ഓഫിസർമാരായ കെ. അരുൺ രാജ്, എ.എസ്. നിധിൻ, ഡി. രാജേഷ്, എം.എസ്​. ഫിറോസ് ഖാൻ, എം. പാനൽ ഷൂട്ടർ പി.കെ. സുകു എന്നിവരുടെ നേതൃത്വത്തിലാണ്​ വെടിവെച്ചുകൊന്നത്​. നടപടി പൂർത്തിയാക്കി മറവുചെയ്തു. റാന്നി പഞ്ചായത്ത് പ്രസിഡന്‍റ്​ ശോഭ ചാർളി, വൈസ് പ്രസിഡന്‍റ്​ സിന്ധു സഞ്ജയൻ, വാർഡ് അംഗം സചിൻ വയലാ, ക്ഷേമകാര്യ അധ്യക്ഷ പ്രസന്നകുമാരി എന്നിവർ സന്നിഹിതരായിരുന്നു. Ptl rni-2 Pig shoot ഫോട്ടോ: റാന്നി പഞ്ചായത്ത്​ മൂന്നാം വാർഡിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.