അടൂർ: പുതുതലമുറയെയും യുവാക്കളെയും പുകയില, മയക്കുമരുന്ന്, ലഹരി മാഫിയകളിൽനിന്ന് വഴിതിരിച്ചുവിടാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് മുൻ ഡി.ജി.പി ഋഷിരാജ് സിങ് പറഞ്ഞു. ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് മിത്രപുരം ഗാന്ധിഭവൻ ലഹരിമുക്ത ചികിത്സ കേന്ദ്രം (ഐ.ആർ.സി.എ) സംഘടിപ്പിച്ച പുകയിലവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കസ്തൂർബഗാന്ധി ഭവൻ വികസന സമിതി ചെയർമാൻ പഴകുളം ശിവദാസൻ അധ്യക്ഷത വഹിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. കുടശ്ശനാട് മുരളി, പ്രഫ. കെ.ആർ.സി. പിള്ള, എസ്. അനിൽ കുമാർ, എ.പി. സന്തോഷ്, എസ്. മീരാസാഹിബ്, ആർ. രാമകൃഷ്ണൻ, പഴകുളം ആന്‍റണി, ഷെയ്ക്, സി.ആർ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. PTL ADR Lahari മിത്രപുരം ഗാന്ധിഭവൻ ഐ.ആർ.സി.എ സംഘടിപ്പിച്ച പുകയിലവിരുദ്ധ സെമിനാർ മുൻ ഡി.ജി.പി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.