വർണാഭമായി സ്കൂൾ പ്രവേശനോത്സവം

പന്തളം: എൻ.എസ്.എസ് ഗേൾസ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടന്നു. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ കെ. സീന ഉദ്ഘാടനം ചെയ്തു. പി.ടി.എ എക്സിക്യൂട്ടിവ് അംഗം രമ്യ രാജീവ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡന്‍റ്​ പന്തളം ശിവൻകുട്ടി വിദ്യാഭ്യാസ സന്ദേശം നൽകി. ഡോ. പഴകുളം സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ടി.എസ്. ജ്യോതി സീനിയർ അസിസ്റ്റന്‍റ്​ സജിത ആർ. നായർ, അധ്യാപകരായ ആർ.ഡി. പ്രകാശ്, ജെ.എസ്. രാജേഷ്, കെ.എം. ഹബീബ്, പ്രതാപ് വി. നായർ എന്നിവർ സംസാരിച്ചു. പന്തളം തെക്കേക്കര പഞ്ചായത്തുതല പ്രവേശനോത്സവം പൊങ്ങലടി ഗവ. എൽ.പി.എസിൽ നടന്നു. ചെണ്ടമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പുതിയ കുട്ടികളെ സ്കൂളുകളിലേക്ക് സ്വാഗതം ചെയ്തു. കുട്ടികളെ മധുരം നൽകിയാണ് സ്കൂളിലേക്ക് വരവേറ്റത്. സ്കൂൾ എസ്.എം.സി ചെയർമാൻ അനീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​​ എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർമാരായ ശ്രീവിദ്യ, ശരത്കുമാർ, വർഗീസ്, രവീന്ദ്രൻ പിള്ള, ശ്രീനിവാസൻ, മോഹനൻ പിള്ള, രഘു പെരുമ്പുളിക്കൽ, പ്രീതി എന്നിവർ സംസാരിച്ചു. ഗവ. എൽ.പി.എസിൽ പ്രവേശനോത്സവം വർണാഭമായി പന്തളം: തോട്ടക്കോണം ഗവ. എൽ.പി.എസിൽ പ്രവേശനോത്സവം കുട്ടികളും രക്ഷിതാക്കളുമടങ്ങുന്ന വർണാഭമായ ഘോഷയാത്രയോടെ ആരംഭിച്ചു. തുടർന്ന് നടന്ന പ്രവേശനോത്സവ സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്‍റ്​ വിനോദ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബെന്നി മാത്യു മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സെയ്സി വർഗീസ് സംസാരിച്ചു. പന്തളം എൻ.എസ്.എസ് ബോയ്സ് ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവം എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പഠനോപകരണങ്ങളും അദ്ദേഹം വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ കെ.എ. ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. എസ്.എച്ച്.ഒ എസ്. ശ്രീകുമാർ, എൻ.എസ്.എസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.ആർ. ഗീതാദേവി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.