അടൂർ: ദിവസങ്ങളായി പാതയരികിൽ അവശനായി കിടന്ന ആൾക്ക് മഹാത്മ ജനസേവന കേന്ദ്രത്തിൽ അഭയംനൽകി. അടൂർ ഹെഡ് പോസ്റ്റ് ഓഫിസിന് സമീപമാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടർന്ന് പൊതുപ്രവർത്തകരായ എസ്. ശ്രീകുമാർ, ജോർജ് മുരിക്കൻ എന്നിവരുടെ നേതൃത്വത്തിൽ അടൂർ ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കളെ കണ്ടെത്താൻ കഴിയാതെവന്നതോടെ അടൂർ പൊലീന്റെയും ആശുപത്രി അധികൃതരുടെയും അഭ്യർഥനയെ തുടർന്നാണ് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രിഷീൽഡ എന്നിവർ ചേർന്ന് ഏറ്റെടുത്തത്. ജോയി ജോസഫ് എന്നാണ് തന്‍റെ പേരെന്ന് ഇദ്ദേഹം പറയുന്നു. വയസ്സ് പറയുന്നതിൽ അവ്യക്തതയുണ്ട്. കുമ്പഴ വടക്കാണ് വീടെന്നും ടെലിഫോൺ എക്സ്ചേഞ്ചിൽ താൽക്കാലിക ജോലിക്കാരനായിരുന്നു എന്നും പറയുന്നു. കൂടാതെ അമ്മ തന്‍റെ വളരെ ചെറുപ്പത്തിലേ മരിച്ചുവെന്നും അച്ഛനും മൂന്ന് സഹോദരങ്ങളും ഉണ്ടെന്നും പറയുന്നുണ്ട്. ആറുമാസം മുമ്പാണ് വീട് വിട്ടത്. അപകടത്തിൽ ഇടതുകൈയുടെ കുഴ ഒടിഞ്ഞ് ചികിത്സ തേടിയിട്ടുണ്ട്. --------- PTL ADR Mahatma പാതയരികിൽ അവശനായി കണ്ടെത്തിയയാളെ അടൂർ മഹാത്മ ജനസേവന കേന്ദ്രം അധികൃതർ ഏറ്റെടുത്തപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.