പത്തനംതിട്ട: ഉന്നത വിദ്യാഭ്യാസ രംഗത്തിനാണ് സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ആറന്മുള സഹകരണ എന്‍ജിനീയറിങ് കോളജില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ വിജ്ഞാന നൈപുണ്യ വികസന കേന്ദ്രത്തിന്‍റെ ജില്ലതല നോഡല്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോളജിന്‍റെ ഇന്‍റഗ്രേറ്റഡ് കാമ്പസ് പദവി പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ ലാപ്‌ടോപ് വിതരണം സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം പ്രഫ. ജി. സഞ്ജീവ് നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷതവഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപന്‍, കോഓപറേറ്റിവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍, മുന്‍ എം.എല്‍.എമാരായ എ. പത്മകുമാര്‍, മാലേത്ത് സരളദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ടി.ടോജി തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 12 ARANMULA ആറന്മുള സഹകരണ എന്‍ജിനീയറിങ് കോളജില്‍ വിജ്ഞാന നൈപുണ്യ വികസന കേന്ദ്രത്തിന്‍റെ ജില്ലതല നോഡല്‍ സെന്‍റര്‍ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.