ജനീഷ്​കുമാർ എം.എൽ.എക്ക് യുവ കർമശ്രേഷ്ഠ പുരസ്കാരം

പത്തനംതിട്ട: ആഗോള യുവജന സംഘടനയായ ജെ.സി.ഐയുടെ ഇന്ത്യയിലെ ഏറ്റവും മികച്ച മേഖലയായ മേഖല 22ന്‍റെ (തിരുവനന്തപുരം, കൊല്ലം, പത്തംനംത്തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി) 2022ലെ കർമശ്രേഷ്ഠ പുരസ്കാരത്തിന് കോന്നി എം.എൽ.എ ജനിഷ്​കുമാർ അർഹനായി. കഴിഞ്ഞ ഏഴ്​ വർഷമായി സേവന സന്നദ്ധ കർമമേഖലയിൽ നിസ്തുലമായി പ്രവർത്തിക്കുന്നവർക്കാണ് അവാർഡ്. കോന്നി മണ്ഡലത്തിൽ ടൂറിസം, ആരോഗ്യം, വിദ്യാഭാസം, ദുരിതാശ്വസം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, യുവജനക്ഷേമ പ്രവർത്തനങ്ങൾ, കലാകായിക മേഖലയിൽ ചെയ്ത സേവനങ്ങൾ, രണ്ട്​ വർഷംകൊണ്ട് നടത്തിയ പ്രവർത്തനങ്ങളെ മാനിച്ചാണ്​ അവാർഡ് നൽകുന്നതെന്ന്​ ജെ.സി.ഐ ഭാരവാഹികൾ പറഞ്ഞു. ജെ.സി.ഐയുടെ യൂത്ത് ഐക്കൺ അവാർഡിന് മുൻ ഇന്ത്യൻ ബാസ്കറ്റ്ബാൾ ക്യാപ്റ്റൻ ഗീതു അന്ന രാഹുൽ അർഹയായി. പടം: PTL42jeneesh ജനീഷ്​കുമാർ എം.എൽ.എ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.