നവീകരിച്ച മുക്കുഴി- പൊതീപ്പാട് റോഡ് തുറന്നു

മലയാലപ്പുഴ: നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ച മലയാലപ്പുഴ മുക്കുഴി -പൊതീപ്പാട് റോഡ് ഉദ്ഘാടനം ചെയ്തു. മുക്കുഴി​യെയും പൊതീപ്പാടിനെയും ബന്ധിപ്പിക്കുന്ന റോഡിൽ കാൽനടപോലും ദുഷ്കരമായി. അട്ടച്ചാക്കൽ -കുമ്പളാംപൊയ്ക റോഡിനെ പൊതീപ്പാടുമായി ബന്ധിപ്പിക്കുന്ന റോഡിലൂടെ ദിവസേന നിരവധി പേരാണ് യാത്ര ചെയ്യുന്നത്. പൊതീപ്പാട് ജങ്​ഷനിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി റോഡി‍ൻെറ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ഷീലാകുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ ആർ. ഷാജി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുജാത അനിൽ, പഞ്ചായത്ത്‌ അംഗങ്ങളായ ബിജു പുതുക്കുളം, മഞ്ചേഷ് വടക്കിനേത്ത്, എം.ഇ. രജനീഷ്, പ്രീജ പി. നായർ, മലയാലപ്പുഴ മോഹനൻ, വി. മുരളീധരൻ, ഒ.ആർ. സജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.