നിയന്ത്രണംവിട്ട് ടിപ്പർ മറിഞ്ഞു

മല്ലപ്പള്ളി: ചുങ്കപ്പാറ-കോട്ടാങ്ങൽ റോഡിൽ ചെമ്പിലാക്കൽ പാലത്തിനുസമീപം ടിപ്പർ ലോറി നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. വെള്ളിയാഴ്ച രാവിലെ 11.30നാണ് അപകടം. ബ്രേക്ക് ചവിട്ടിയപ്പോൾ വാഹനം നിരങ്ങി റോഡിൽനിന്ന്​ മാറിയതാണ് അപകടകാരണം. കാൽനടക്കാരും എതിരെ മറ്റ് വാഹനങ്ങൾ വരാഞ്ഞതും വൻ അപകടം ഒഴിവാക്കി. ----- ഫോട്ടോ: ചെമ്പിലാക്കൽപടിക്ക്​ സമീപം ടിപ്പർ നിയന്ത്രണംവിട്ട് മറിഞ്ഞപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.