നഴ്സസ് വാരാഘോഷ സമാപനവും കവി സമ്മേളനവും

അടൂർ: നഴ്സസ് വാരാഘോഷ സമാപനവും ആദരിക്കലും കവിസമ്മേളനവും നടന്നു. മിത്രപുരം കസ്തൂര്‍ബ ഗാന്ധിഭവനിൽ നൂറനാട് ലെപ്രസി സാനറ്റോറിയം നഴ്സിങ് സൂപ്രണ്ട് ബി.ആർ. ഭാമാദേവിയെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ സനിൽ അടൂർ, ആർ. രാമകൃഷ്ണൻ, പഴകുളം ആന്‍റണി എന്നിവരെ വനിത കമീഷൻ അംഗം ഷാഹിദ കമാൽ ഉപഹാരം നൽകി ആദരിച്ചു. കവിതാലാപനവും നടന്നു. ഗാന്ധിഭവൻ സെക്രട്ടറിയും ഓർഫനേജ് കൺടോൾ ബോർഡ് അംഗവുമായ പുനലൂർ സോമരാജൻ യോഗം ഉദ്ഘാടനം ചെയ്തു. പഴകുളം ശിവദാസൻ അധ്യക്ഷതവഹിച്ചു. കുടശ്ശനാട് മുരളി, പ്രഫ. കെ.ആർ.സി. പിള്ള, എം.ആർ. ജയപ്രസാദ്, പ്രഫ. ഡി. ഗോപീമോഹൻ, ബി. രമേശൻ, എസ്. മീരാസാഹിബ്, വിൽസൻ ഡാനിയൽ, വല്ലാറ്റൂർ വാസുദേവൻ പിള്ള, എ.പി. സന്തോഷ്, സിന്ധു രാജൻപിള്ള, പാസ്റ്റർ മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.