മൈലപ്ര: ജില്ലയിലെ സർവിസ് സഹകരണ ബാങ്കുകളിൽ നടക്കുന്ന കോടികളുടെ തട്ടിപ്പിന് നേതൃത്വം നൽകുന്നത് സി.പി.എം നേതാക്കളാണെന്നും തട്ടിപ്പിന് കൂട്ടുനിൽക്കുകയും നേതാക്കളെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് ജില്ല നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മൈലപ്ര സർവിസ് സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക, ഭരണസമിതി പിരിച്ചുവിടുക, നിക്ഷേപകരുടെ പണം മടക്കിനൽകുക, ജീവനക്കാരെ അന്യായമായി സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തണ്ണിത്തോട്, കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മൈലപ്ര സർവിസ് സഹകരണ ബാങ്കിലേക്ക് നടത്തിയ രണ്ടാംഘട്ട പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിക്ഷേപകരുടെ പണം മടക്കിനൽകാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സഹകരണ ജോയന്‍റ് രജിസ്ട്രാർ ഓഫിസിലേക്ക് മാർച്ച് ഉൾപ്പെടെ കൂടുതൽ ശക്തമായ സമരപരിപാടിക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റോയിച്ചൻ എഴിക്കകത്ത് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ, ഡി.സി.സി ഭാരവാഹികളായ റോബിൻ പീറ്റർ, എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, സുനിൽ എസ്.ലാൽ, സജി കൊട്ടക്കാട്, ബ്ലോക്ക് പ്രസിഡന്‍റുമാരായ എസ്. സന്തോഷ്‌കുമാർ, അബ്ദുൽകലാം ആസാദ്, ഡി.സി.സി അംഗങ്ങളായ ജയിംസ് കീക്കരിക്കാട്ട്, പി.കെ. ഗോപി, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ മാത്യു തോമസ്, വിത്സൺ തുണ്ടിയത്ത്, ബേബി മൈലപ്ര, ഐവാൻ വകയാർ, പ്രമോദ് താന്നിമൂട്ടിൽ, പ്രഫ. ജി. ജോൺ, ജി. ശ്രീകുമാർ, ദിലീപ്കുമാർ പൊതീപ്പാട്, എസ്.പി. സജൻ, രതീഷ് കെ.നായർ, ബിജു സാമുവൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ എൽസി ഈശോ, ലിബു മാത്യു, സിബി മൈലപ്ര, തോമസ് എബ്രഹാം എന്നിവർ സംസാരിച്ചു. ഫോട്ടോ PTL 11 MYLAPRA മൈലപ്ര സര്‍വിസ് സഹകരണ ബാങ്കിലേക്ക് കോണ്‍ഗ്രസ് തണ്ണിത്തോട്, കോന്നി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ മാർച്ചും ധർണയും ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു ...................................................... ആറന്മുള-വഞ്ചിപ്പാട്ട് പഠന കളരിക്ക് ഇന്ന് തുടക്കം പത്തനംതിട്ട: ജില്ല പഞ്ചായത്തിന്‍റെ സഹായത്തോടെ പള്ളിയോട സേവാസംഘം (പി.എസ്.എസ്) നടത്തുന്ന വഞ്ചിപ്പാട്ട് പഠന കളരി വെള്ളിയാഴ്ച മുതല്‍ 22വരെ മൂന്ന് മേഖലകളിലായി നടക്കും. പള്ളിയോടക്കരകളില്‍നിന്ന് ഏഴുപേര്‍ക്ക് പങ്കെടുക്കാം. ആറന്മുള ശൈലിയിലുള്ള വഞ്ചിപ്പാട്ട് തനതായ രീതിയില്‍ പഠിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് കളരി നടത്തുന്നത്. രതീഷ് ആര്‍.മോഹന്‍ ജനറല്‍ കണ്‍വീനറായ കമ്മിറ്റിയുടെ നേതൃത്വത്തിലാണിത് സംഘടിപ്പിക്കുന്നത്. മൂന്ന് മേഖലയിലെയും പഠന കളരിക്ക് സമാപനംകുറിച്ച് 22ന് വഞ്ചിപ്പാട്ട് സമര്‍പ്പണം പാര്‍ഥസാരഥി ക്ഷേത്ര സന്നിധിയില്‍ നടക്കും. സമാപന സമ്മേളനം 22ന് ഒമ്പതിന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ.എസ്. രാജന്‍ അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ സെക്രട്ടറി പാര്‍ഥസാരഥി ആര്‍. പിള്ള മുഖ്യപ്രഭാഷണം നടത്തും. കിഴക്കന്‍ മേഖലയിലെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഇടപ്പാവൂര്‍ മുരളീധരവിലാസം എൻ.എസ്.എസ് കരയോഗ മന്ദിരത്തില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാറ തോമസും മധ്യമേഖല ഉദ്ഘാടനം ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ആര്‍. അജയകുമാറും പടിഞ്ഞാറന്‍ മേഖലയിലെ ഉദ്ഘാടനം എൻ.എസ്.എസ് ചെങ്ങന്നൂര്‍ യൂനിയന്‍ ചെയര്‍മാന്‍ പി.എന്‍. സുകുമാരപ്പണിക്കരും നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.