മല്ലപ്പള്ളി: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ എം.പിക്കെതിരെ കള്ളക്കേസെടുത്തതിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് തിരുവല്ല നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്, സുരേഷ്ബാബു പാലാഴി, പ്രസാദ് ജോർജ്, എ.ഡി. ജോൺ, എം.കെ. സുബാഷ് കുമാർ, വിനീത് കുമാർ, ടി.പി. ഗിരീഷ്കുമാർ, ചെറിയാൻ മണ്ണഞ്ചേരി, തോമസ് തമ്പി, സാം പട്ടേരി, തമ്പി പല്ലാട്ട്, കെ.ജി. സാബു, സിന്ധു സുബാഷ്, റെജി ചാക്കോ, റെജി പണിക്കമുറി, ഗീത കുര്യാക്കോസ്, ബെൻസി അലക്സ്, നൗഷാദ് ആനിക്കാട്, സിബിൻ കടമാൻകുളം, സണ്ണി കടമണ്ണിൽ, മനോജ് കവിയൂർ, സനോ പുതുശ്ശേരി, സജി തോട്ടത്തിമലയിൽ എന്നിവർ സംസാരിച്ചു. പത്തനംതിട്ട: പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധ ധർണ നടത്തി. ഗാന്ധി സ്ക്വയറിൽ ധർണ ഡി.സി.സി മുൻ പ്രസിഡന്‍റ് പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് അബ്ദുൽ കലാം ആസാദ് അധ്യക്ഷതവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് എ. സുരേഷ്കുമാർ, ജനറൽ സെക്രട്ടറിമാരായ റോഷൻ നായർ, സുനിൽ എസ്.ലാൽ, സാമുവൽ കിഴക്കുപുറം, മണ്ഡലം പ്രസിഡന്‍റ് റനീസ് മുഹമ്മദ്, ബ്ലോക്ക് ഭാരവാഹികളായ പി.കെ. ഇഖ്ബാൽ, അജിത് മണ്ണിൽ, സി.കെ. അർജുൻ, അഫ്സൽ ആനപ്പാറ, സുബൈർ, ജോസ് കൊടുന്തറ, അനിൽകുമാർ അശോകൻ പത്തനംതിട്ട, അഖിൽ കുമ്പഴ, പ്രമോദ് താന്നിമൂട്ടിൽ, ദിലീപ്കുമാർ പൊതിപ്പാട്, സജി കുമ്പഴ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.