പത്തനംതിട്ട: 14ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജനകീയാസൂത്രണ വാര്‍ഷിക പദ്ധതി തയാറാക്കാന്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഏകദിന ശില്‍പശാല പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും അധ്യക്ഷന്മാര്‍, ഉപാധ്യക്ഷന്മാര്‍, ജില്ല പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറിമാര്‍, ആസൂത്രണ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന ആസൂത്രണ സമിതി അംഗം പ്രഫ. ജിജു പി. അലക്‌സ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യപ്രഭാഷണം നടത്തി. 14ാം പഞ്ചവത്സര പദ്ധതി-സമീപനം-സംയോജന സാധ്യതകള്‍-സംയുക്ത പദ്ധതികള്‍ എന്ന വിഷയത്തെക്കുറിച്ച് പ്രഫ. ജിജു പി. അലക്സ് ക്ലാസ് നയിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാൻ മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ആളോഹരി വരുമാനം വര്‍ധിപ്പിക്കുക എന്നീ കാര്യങ്ങൾക്ക് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. ജില്ല വികസന മുന്‍ഗണനകളും സംയുക്ത പദ്ധതികളും എന്ന വിഷയത്തില്‍ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ക്ലാസ് നയിച്ചു. ശില്‍പശാലയില്‍ പന്തളം നഗരസഭ ചെയര്‍പേഴ്സൻ സുശീല സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്. മോഹനന്‍, ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 15 SILPASALA തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഏകദിന ശില്‍പശാല സംസ്ഥാന ആസൂത്രണ സമിതി അംഗം പ്രഫ. ജിജു പി. അലക്‌സ് ഉദ്ഘാടനം ചെയ്യുന്നു -------------------------------------------------------------- ഗ്രാമീണ മേഖലയിലെ സ്കൂളുകളുടെ വികസനം സര്‍ക്കാറിന്റെ മുഖ്യലക്ഷ്യം -ഡെപ്യൂട്ടി സ്പീക്കര്‍ അടൂര്‍: ഗ്രാമീണ മേഖലയിലെ സ്കൂളുകളുടെ വികസനം സര്‍ക്കാറിന്റെ മുഖ്യലക്ഷ്യമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ചൂരക്കോട് ഗവ. എല്‍.പി.എസിന്റെ പുതിയ കെട്ടിട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എം.എൽ.എ ആസ്ഥിവികസന ഫണ്ടായ 50 ലക്ഷം രൂപയും ഗവ. ഫണ്ടില്‍നിന്നുള്ള 50 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. എട്ട് ക്ലാസ് മുറികളാണ് ഇതിലുള്‍പ്പെടുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ അധ്യക്ഷത വഹിച്ചു. അടൂര്‍ നഗരസഭ അധ്യക്ഷന്‍ ടി.ഡി. സജി, ജില്ല പഞ്ചായത്ത് മെംബര്‍മാരായ ബി. കൃഷ്ണകുമാര്‍, ശ്രീനാദേവി കുഞ്ഞമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻമാരായ മറിയാമ്മ തരകന്‍, ഉഷ ഉദയന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമ്പാടി രാജേഷ്, ആര്‍. രമണന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ രാജേഷ് മണക്കാല, അലക്സാണ്ടര്‍ തോമസ്, ബി. ശ്രീകുമാര്‍, ഹെഡ്മിസ്ട്രസ് പി. ബുഷ്റ, പി. സജു, പ്രിയ തുളസീധരന്‍, ആര്‍. രതീഷ് കുമാര്‍, എം.ജി. ഹരികുമാര്‍, സ്മിത എം. നാഥ്, ടി.ജി. ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.