പന്തളം: ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ചെറുക്കാനുള്ള മൃതസഞ്ജീവനി ആണ് ശ്രീനാരായണ ഗുരുദേവ ദർശനങ്ങളെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പെരുമ്പുളിക്കൽ 4779ാം നമ്പർ എസ്. എൻ.ഡി.പി ശാഖായോഗ ഗുരുക്ഷേത്രത്തിലെ ഗുരുദേവ കൃഷ്ണശിലാവിഗ്രഹ പ്രതിഷ്ഠയുടെ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഗ്രഹപ്രതിഷ്ഠ സമർപ്പണം പ്രീതി നടേശൻ നടത്തി. യോഗത്തിൽ പന്തളം യൂനിയൻ പ്രസിഡന്‍റ് സിനിൽ മുണ്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ശിവഗിരി ധർമസംഘം ട്രസ്റ്റ് ബോർഡ് സ്വാമി ഗുരുപ്രസാദ് ആത്മീയ പ്രഭാഷണം നടത്തി. ഓഫിസ് ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ തിടപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂനിയൻ സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ്, പത്തനംതിട്ട യൂനിയൻ പ്രസിഡൻറ് കെ. പത്മകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാജേന്ദ്രപ്രസാദ്, കെ. സുരേഷ്, എസ്. ആദർശ സുകു, സുരഭി സുരേഷ് മുടിയൂർക്കോണം, അനിൽ ഐസെറ്റ്, ഉദയൻ പാറ്റൂർ, രഘു പെരുമ്പുളിക്കൽ, വിജയൻ, മധു, ബിനു, ലിജോ എന്നിവർ സംസാരിച്ചു. ഫോട്ടോ: പെരുമ്പുളിക്കൽ ഗുരുക്ഷേത്രത്തിലെ ഗുരുദേവ കൃഷ്ണശിലാവിഗ്രഹ പ്രതിഷ്ഠയുടെ സമർപ്പണ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.