നീർച്ചാലിലേക്ക് ശൗചാലയ മാലിന്യം തള്ളുന്നു

പന്തളം: ജനവാസപ്രദേശത്തെ നീർച്ചാലിലേക്ക് നിരന്തരമായി ശൗചാലയ മാലിന്യം തള്ളുന്നതിൽ പ്രതിഷേധം. പന്തളം മുനിസിപ്പാലിറ്റി 26 ാം ഡിവിഷനിൽ ആശ്രമം ഭാഗത്തൂടെ ഒഴുകുന്ന നീർച്ചാലിലേക്ക് പതിവായി ശൗചാലയ മാലിന്യം തള്ളുന്നതിൽ വാർഡ് കൗൺസിലർ രാധ വിജയകുമാറിന്‍റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ കൺവീനറായി പൗർണമി, സൗഹൃദ റെസിഡൻറ് അസോസിയേഷൻ ഭാരവാഹികളെയും പ്രദേശവാസികളെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്​കരിച്ചു. ഇത്തരത്തിൽ ജനവിരുദ്ധ പ്രവർത്തനം നടത്തുന്ന ടാങ്കർ ലോറികളുടെ പെർമിറ്റ്‌ റദ്ദുചെയ്യണമെന്നും പ്രദേശത്തു രാത്രി പട്രോളിങ്​ ശക്തമാക്കണമെന്നും ആവശ്യപ്പെട്ട്​ പന്തളം പൊലീസിൽ പരാതി നൽകി. അസോസിയേഷനുകളുടെ സഹകരണത്തോടെ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിന്​ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.