മെഡിക്കൽ മിഷൻ ജങ്​ഷനിൽ സിഗ്​നൽ ലൈറ്റ് സ്ഥാപിക്കണം

പന്തളം: തുടരെ ഉണ്ടാകുന്ന അപകടങ്ങളിൽ നിരവധി ജീവൻ പൊലിഞ്ഞിട്ടും പരിക്കേറ്റ്​ നിരവധി പേർ ആശുപത്രിയിലായിട്ടും മെഡിക്കൽ മിഷൻ കവലയിലേക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തിരിഞ്ഞുനോക്കാത്തത്തിൽ എസ്.ഡി.പി.ഐ പന്തളം മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു. ഉണ്ടായിരുന്ന സ്പീഡ് ബ്രേക്കർ എടുത്തുകളഞ്ഞും ആശാസ്ത്രീയ പാർക്കിങ് സംവിധാനവും അപകടങ്ങൾ വർധിപ്പിക്കുന്നു. എം.സി റോഡിലൂടെ അടൂരിൽനിന്ന്​ ചെങ്ങന്നൂർ ഭാഗത്തേക്ക് പോകുന്നതും തിരികെ വരുന്നതുമായ വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ അടിയന്തരമായി സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ മുനിസിപ്പൽ പ്രസിഡന്‍റ്​ സുധീർ പുന്തിലേത്ത് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.