കുമാർ, അണ്ണാമലൈ
ആലത്തൂർ: വീഴ് മലയിൽനിന്ന് ചന്ദനമരം മുറിച്ച കേസിൽ രണ്ട് തമിഴ്നാട് സ്വദേശികളെ വനം വകുപ്പ് ആലത്തൂർ റേഞ്ച് അധികൃതർ പിടികൂടി. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശികളായ കുമാർ (32), അണ്ണാമലൈ (56) എന്നിവരെയാണ് പിടികൂടിയത്. ആലത്തൂർ കോടതി ഇവരെ റിമാൻഡ് ചെയ്തു.
കുമാറിനെ ചന്ദനമരം മുറിക്കുന്ന സമയത്തുതന്നെ വനത്തിൽനിന്നും അണ്ണാമലൈയെ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നുമാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. ഒരു മാസം മുമ്പും ഇതേ വനത്തിൽനിന്ന് ഇവരുടെ സംഘം അഞ്ച് ചന്ദനമരങ്ങൾ മുറിച്ചിരുന്നതായി പറയുന്നു. സംഘത്തിലെ മറ്റുള്ളവർക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി ആലത്തൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ആർ. കൃഷ്ണദാസ് അറിയിച്ചു.
വനംവകുപ്പിലെ ആലത്തൂർ, കൊല്ലങ്കോട്, നെല്ലിയാമ്പതി, ഒലവക്കോട്, വാളയാർ റേഞ്ച് ഓഫിസർമാരും അംഗങ്ങളും പാലക്കാട് ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒയുടെ ടീം, പാലക്കാട് ആർ.ആർ.ടി സംഘം എന്നിവ സംയുക്തമായാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.