pg

കനകപ്രഭയിൽ കണ്ണനെഴുന്നള്ളി; ഇന്ന് നവമി വിളക്ക് ഗുരുവായൂര്‍: ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ സ്വര്‍ണക്കോലം എഴുന്നള്ളിച്ചു. ഇനി ഏകാദശി വരെ വിളക്കെഴുന്നള്ളിപ്പിന് സ്വര്‍ണക്കോലമാണ്. രാത്രി വിളക്കെഴുന്നള്ളിപ്പി​ൻെറ നാലാമത്തെ പ്രദക്ഷിണത്തിനാണ് കൊമ്പന്‍ വലിയ വിഷ്ണു സ്വര്‍ണക്കോലം ശിരസ്സിലേറ്റിയത്. നെയ്ത്തിരിശോഭയിലായിരുന്നു സ്വര്‍ണക്കോലമെഴുന്നള്ളിപ്പ്. ഇനി 25ന് ഏകാദശി വരെ സമ്പൂര്‍ണ നെയ്‌വിളക്കാണ്. തിങ്കളാഴ്ച നവമിവിളക്കാണ്. കൊളാടി കുടുംബമാണ് നവമി വിളക്കിന് നേതൃത്വം നല്‍കുക. നേരത്തെ ക്ഷേത്രത്തിലെ ഏക നെയ് വിളക്ക് ഇതായിരുന്നു. നവമി വിളക്ക് എഴുന്നള്ളിപ്പ് കഴിഞ്ഞാല്‍ ശ്രീലകം അടക്കില്ല എന്ന പ്രത്യേകതയുണ്ട്. ഉച്ചക്ക്് നമസ്‌കാര സദ്യയും വിശേഷമാണ്. ശ്രീഗുരുവായൂരപ്പന്‍ സങ്കീര്‍ത്തന ട്രസ്​റ്റി​​േൻറതാണ് ചൊവ്വാഴ്ച ദശമി വിളക്ക്. ബുധനാഴ്ച ഏകാദശിനാളില്‍ ഉദയാസ്തമയപൂജയോടെ ചുറ്റുവിളക്ക് ഗുരുവായൂര്‍ ദേവസ്വം വകയാണ്. ഏകാദശി ഉത്സവത്തിനു ശേഷം ദ്വാദശി ദിവസമായ വ്യാഴാഴ്ച രാവിലെ ഒമ്പതിന് ക്ഷേത്രനട അടക്കും. ദര്‍ശനത്തിനുള്ള വരി 8.30ന് അവസാനിപ്പിക്കും. വൈകീട്ട് 4.30ന് നട തുറക്കും. ക്ഷേത്രനട അടഞ്ഞുകിടക്കുന്ന സമയത്ത് തുലാഭാരം, വിവാഹം, വാഹനപൂജ എന്നിവ ഉണ്ടാവില്ല. പഞ്ചരത്ന കീർത്തനാലാപനവും ഗജരാജൻ അനുസ്മരണവും നാളെ ഗുരുവായൂര്‍: ഏകാദശിയോടനുബന്ധിച്ച പഞ്ചരത്ന കീർത്തനാലാപനവും ഗജരാജൻ അനുസ്മരണവും ചടങ്ങായി ചൊവ്വാഴ്ച നടക്കും. നൂറോളം സംഗീതജ്ഞർ പങ്കെടുക്കാറുള്ള പഞ്ചരത്നകീർത്തനാലാപനമാണ് കോവിഡ് നിയന്ത്രണം മൂലം ചടങ്ങായി നടത്തുന്നത്. രാവിലെ എട്ടിന് മേൽപത്തൂർ ഓഡിറ്റോറിയത്തിൽ ചെമ്പൈ പുരസ്കാര ദാനത്തിന് ശേഷമാണ് പഞ്ചരത്ന കീർത്തനാലാപനം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മണ്ണൂർ രാജകുമാരനുണ്ണിക്ക് പുരസ്കാരം കൈമാറും. 20ൽ അധികം ആനകൾ പങ്കെടുക്കാറുള്ള ഗജരാജൻ കേശവൻ അനുസ്മരണവും രണ്ടാനകളെ മാത്രം പങ്കെടുപ്പിച്ച് ചൊവ്വാഴ്ച രാവിലെ 10ന് നടക്കും. രാവിലെ എട്ടിന് തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.