OKതച്ചമ്പാറ പഞ്ചായത്തിൽ ചികിത്സയിൽ രണ്ടുപേർ മാത്രം

കല്ലടിക്കോട്: മൂന്നുപേർ കൂടി രോഗമുക്തി നേടിയതോടെ തച്ചമ്പാറ ഗ്രാമപഞ്ചായത്തില്‍ ചികിത്സയിൽ ഇനി രണ്ടുപേർ മാത്രം. വിദേശത്തുനിന്നുവന്ന ഒരാളും കഴിഞ്ഞദിവസം പെരിന്തൽമണ്ണ ആശുപത്രിയിൽ​െവച്ച് രോഗം സ്ഥിരീകരിച്ച 65 വയസ്സുകാരനുമാണ് ചികിത്സയിലുള്ളത്. ആകെ 30 പേർക്കാണ് ഇതുവരെ രോഗബാധയുണ്ടായത്. നിലവില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്തില്‍ ഇതുവരെ 250 പേര്‍ക്ക് ആൻറിജൻ പരിശോധന നടത്തിയതില്‍ ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തില്‍ 64 പേരാണ് നിലവില്‍ ക്വാറൻറീനിൽ കഴിയുന്നത്. എല്ലാവരും വീടുകളിൽ തന്നെയാണ് നിരീക്ഷണത്തിലുള്ളത്. പത്താം വാർഡിനെ ക​െണ്ടയ്​ൻമൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കി. ഇനി ഒന്ന്​, 12 വാർഡുകൾ മാത്രമാണ് കണ്ടെയ്​ൻമൻെറ്​ സോൺ. സമീപ പഞ്ചായത്തുകളിൽ രോഗവ്യാപനം വർധിക്കുന്നതിനാൽ തച്ചമ്പാറയിലെ വ്യാപാര സ്ഥാപനങ്ങൾ വൈകീട്ട്​ ഏഴുമണിവരെ മാത്രം പ്രവർത്തിക്കാൻ വ്യാപാരികൾ തീരുമാനിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.