ഉപവസിച്ചു

പട്ടാമ്പി: അപ്രഖ്യാപിത നിയമന നിരോധനത്തിനും സർക്കാറി​ൻെറ പിൻവാതിൽ നിയമനത്തിനുമെതിരെ കെ.എസ്.യു നിയോജകമണ്ഡലങ്ങളിൽ ഏകദിന ഉപവാസം നടത്തി. മേലെ പട്ടാമ്പിയിൽ ജില്ല സെക്രട്ടറി ഷാഫി കാരക്കാടും പട്ടാമ്പി മണ്ഡലം പ്രസിഡൻറ്​ പി.കെ. അനസും നേതൃത്വം നൽകി. സി.പി. മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. കെ. ഫർസിൻ അധ്യക്ഷത വഹിച്ചു. pew ptb 71 കെ.എസ്.യു ഏകദിന ഉപവാസം സി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു ---------------------------- റോഡ് പ്രവൃത്തി നിർമാണോദ്ഘാടനം പട്ടാമ്പി: ഓങ്ങലൂർ പഞ്ചായത്തിലെ കണ്ണൻപാറ-വാളയംചിറ രാമദാസപടി റോഡ് കോൺക്രീറ്റ് പ്രവൃത്തിയുടെ നിർമാണോദ്ഘാടനം മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ ജിഷാർ പറമ്പിൽ അധ്യക്ഷത വഹിച്ചു. 10 ലക്ഷം രൂപ ചെലവിൽ മുഖ്യമന്ത്രിയുടെ സി.എം.എൽ.ആർ.ആർ.പി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. വാർഡംഗം അബൂബക്കർ സിദ്ദീഖ്, ടി.വി. ഗിരീഷ് മുഹമ്മദ് എന്ന മാനു, രാജൻ കുരുത്തോലക്കുന്ന് എന്നിവർ സംസാരിച്ചു. ----------- അംഗൻവാടി ഉദ്ഘാടനം ലെക്കിടി: 17ാം വാർഡിൽ പുതുതായി നിർമിച്ച ലെക്കിടി തെക്കുമംഗലം ചേറെങ്ങോട്ട്കാവ് അംഗൻവാടി കെട്ടിടം പഞ്ചായത്ത് പ്രസിഡൻറ്​ ദീപാനാരായണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ എം.വി. ജയകുമാർ അധ്യക്ഷത വഹിച്ചു. --------------- മത്സ്യക്കുഞ്ഞ് വിതരണം പെരിങ്ങോട്ടുകുറുശ്ശി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ പൊതുകുളങ്ങളിൽ നിക്ഷേപിക്കാൻ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പഞ്ചായത്ത് പരിധിയിലെ 14 കുളങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങൾ നിക്ഷേപിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ്​ കെ. രവീന്ദ്രനാഥ് വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ പി.എച്ച്​. ഭാഗ്യ ലത, സ്ഥിരം സമിതിയംഗങ്ങളായ എം.കെ. ഗോപാലൻ, ടി.എ. മോഹൻദാസ്, സുചിത്ര, കമലം എന്നിവർ പങ്കെടുത്തു. pew fish seeds മത്സ്യക്കുഞ്ഞുങ്ങളെ പഞ്ചായത്ത് പ്രസിഡൻറ്​ കെ. രവീന്ദ്രനാഥ് വിതരണം ചെയ്യുന്നു -------------------------------------------------- കോളനി റോഡ്​: പഞ്ചായത്ത് പ്രസിഡൻറിനും നാട്ടുകാർക്കുമെതിരെ കേസ് പെരിങ്ങോട്ടുകുറിശ്ശി: തുമ്പയംകുന്ന് പട്ടികജാതി കോളനിയിലേക്കുള്ള റോഡ് ജണ്ട കെട്ടി വനാതിർത്തി വേർതിരിക്കാനുള്ള ശ്രമം തടഞ്ഞതിന് പഞ്ചായത്ത് പ്രസിഡൻറിനും നാട്ടുകാർക്കുമെതിരെ കോട്ടായി പൊലീസ്​ കേസെടുത്തു. ഒാഗസ്​റ്റ്​ 27ന്​ ജണ്ട കെട്ടി അതിർത്തി വേർതിരിക്കാനുള്ള വനപാലകരുടെ ശ്രമം സംഘർഷാവസ്ഥയിൽ കലാശിച്ചിരുന്നു. സംഭവത്തിൽ വനം വകുപ്പ് നൽകിയ പരാതിയിലാണ്​ കോട്ടായി പൊലീസ് കേസെടുത്തത്​. അതേസമയം, ഉ​േദ്യാഗസ്ഥരുടെ നിലപാടിനെതിരെ ജനകീയ പ്രക്ഷോഭം നടത്തുമെന്ന്​ പഞ്ചായത്ത് പ്രസിഡൻറ്​ കെ. രവീന്ദ്രനാഥ് വ്യക്​തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.