വെബിനാർ

ഇരിങ്ങാലക്കുട: കോവിഡാനന്തര കാലഘട്ടത്തിൽ ഗ്രാമങ്ങളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിലും ഗ്രാമീണ സമ്പദ്​വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും സഹകരണ പ്രസ്ഥാനത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറും സംസ്ഥാന സർക്കിൾ സഹകരണ യൂനിയൻ സെക്രട്ടറിയുമായ ഇ.ആർ. രാധാമണി. മുകുന്ദപുരം സർക്കിൾ സഹകരണ യൂനിയൻ നേതൃത്വത്തിൽ 'കോ ഓപറേറ്റിവ്സ് ഫോർ ക്ലൈമറ്റ് ആക്ഷൻസ്' വിഷയത്തിൽ നടന്ന ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. മുകുന്ദപുരം സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. നബാർഡ് ജില്ല മാനേജർ ദീപ എസ്. പിള്ള വിഷയാവതരണം നടത്തി. സർക്കിൾ സഹകരണ യൂനിയൻ അംഗങ്ങളായ കെ.സി. ജെയിംസ്, രവി എന്നിവർ സംസാരിച്ചു. സർക്കിൾ സഹകരണ യൂനിയൻ സെക്രട്ടറി എം.സി. അജിത് സ്വാഗതവും കെ.ഒ. ഡേവിസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.