ഗായത്രി പുഴ കാവശ്ശേരി വടക്കേനട പത്തനാപുരം കടവിൽ ഒഴുക്കിൽപ്പെട്ട ബൈക്കും യാത്രക്കാരും
റോഡിലെ ഒഴുക്കിൽപ്പെട്ട് ബൈക്ക് യാത്രക്കാർ പുഴയിലേക്ക് വീണു
ആലത്തൂർ: കാവശ്ശേരി വടക്കേ നടയിൽ ഗായത്രി പുഴക്ക് കുറുകെയുള്ള പത്തനാപുരം താൽക്കാലിക പാതയിൽ ബൈക്കും രണ്ട് യാത്രക്കാരും ഒഴുക്കിൽപ്പെട്ടു. ഇരുവരും നീന്തി രക്ഷപ്പെട്ടു. ബൈക്ക് കണ്ടെത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം മുതൽ പുഴയിൽ ഒഴുക്ക് വർധിച്ച് പാത കവിഞ്ഞാണ് വെള്ളം ഒഴുകുന്നത്. സ്ഥിരമായി സഞ്ചരിക്കുന്നവരായതിനാൽ പരിചയം വെച്ച് പോയതായിരുന്നു. എന്നാൽ പാലത്തിലെ മണ്ണും കല്ലുകളും ഒലിച്ചുപോയതിനാൽ നിയന്ത്രണം വിട്ട് ബൈക്ക് ഒഴുക്കിൽപ്പെടുകയായിരുന്നു.
വെള്ളം പാലം കവിഞ്ഞൊഴുകുന്നത് കണ്ടപ്പോൾ പിന്നിലിരുന്ന ആൾ ബൈക്കിൽനിന്ന് ഇറങ്ങി വാഹനം പിടിച്ചെങ്കിലും ഒഴുക്കിൽ നിയന്ത്രണം വിട്ടതോടെ വാഹനവും രണ്ടു പേരും പുഴയിലേക്ക് വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.