പാലക്കാട്: കോവിഡ് പശ്ചാത്തലത്തിൽ 'സേവനങ്ങൾ വാതിൽപ്പടിയിൽ' പദ്ധതിയുമായി കെ.എസ്.ഇ.ബി പാലക്കാട് സർക്കിൾ. ഒക്ടോബർ ഒന്നുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ ഫോൺവിളിയിൽ ഉപേഭാക്താവിന് സേവനങ്ങൾ വീട്ടിലെത്തിക്കാനാണ് പദ്ധതിയിടുന്നതെന്ന് പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി.വി. കൃഷ്ണദാസ് പറഞ്ഞു.
പുതിയ കണക്ഷൻ, ലൈൻ മാറ്റി സ്ഥാപിക്കൽ, ഉടമസ്ഥാവകാശ മാറ്റം, കണക്ടഡ് ലോഡ് മാറ്റം എന്നിവയടക്കം വിവിധ സേവനങ്ങൾ ഇതുവഴി ലഭ്യമാവും. സർക്കിളിന് കീഴിലുള്ള 39 സെക്ഷൻ ഒാഫിസുകളിൽ ഇതിനുള്ള സൗകര്യമുണ്ടാകും. ഉപഭോക്താക്കൾ സെക്ഷൻ ഒാഫിസ് നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
തുടർന്ന് ഉദ്യോഗസ്ഥൻ വീട്ടിലെത്തി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കും. ഉത്തരമേഖല വിതരണവിഭാഗം ചീഫ് എൻജിനിയർ എം.എ. ടെൻസൻ ആദ്യ രജിസ്ട്രേഷൻ നടത്തി പദ്ധതി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.