Posted On
date_range Updated On
date_range വീട്ടുകാരുമായി ഫോണിൽ സംസാരിച്ച് മണിക്കൂറിനുള്ളില്‍ പ്രവാസി മരിച്ചു
കൂറ്റനാട്: വിദേശത്തെ ജോലിസ്ഥലത്തുവച്ച് പാലക്കാട് കൂറ്റനാട് സ്വദേശി മരിച്ചു. കൂറ്റനാട് ചാലിപ്രം പള്ളിക്ക് സമീപം കൊപ്പത്ത് പാറമ്മല്‍ നൗഷാദ് (52) ആണ് മരിച്ചത്. സൗദി ദമ്മാം അന്‍സായില്‍ ജോലിസ്ഥലത്ത് വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഒരുവര്‍ഷം മുന്‍പാണ് നാട്ടില്‍ വന്നുപോയത്. മരണത്തിന് മണിക്കൂർ മുമ്പ് ഭാര്യയുമായി സംസാരിച്ചിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഭാര്യ: റഷീദ. മാതാവ്: ആയിഷ. മക്കള്‍: ആയിഷ, നൗഷിദ, മുന്‍ഷിദ, നബീല്‍. മരുമകൻ: ഫാറൂഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.