Posted On
date_range Updated On
date_range പോക്സോ കേസില്‍ ജ്വല്ലറി ഉടമ അറസ്റ്റില്‍
കൂറ്റനാട്: പോക്സോ കേസില്‍ ചാലിശ്ശേരിയിലെ ജ്വല്ലറി ഉടമയെ പൊലീസ് അറസ്റ്റുചെയ്തു. ചാലിശ്ശേരി സ്വദേശിയായ നിസാറിനെയാണ് (35) ചാലിശ്ശേരി പൊലീസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. വീട്ടില്‍ രാത്രി അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ ഇടയില്‍ കയറികിടക്കുകയും കുട്ടികള്‍ ബഹളം വച്ചതോടെ ഓടിരക്ഷപ്പെടുകയുമായിരുന്നു.
ഈസമയം കുട്ടികളുടെ രക്ഷിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് ചാലിശ്ശേരി സ്റ്റേഷനിലെ വനിത പൊലീസ് ഉള്‍പ്പടെ കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ നടപടി എടുത്തത്. തുടര്‍ന്ന് പട്ടാമ്പി കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.