നാസര്‍
Posted On
date_range Updated On
date_range 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മദ്റസ അധ്യാപകന് അറസ്റ്റില്‍
കൂറ്റനാട്: 12കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ മദ്റസ അധ്യാപകനെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തൂത സ്വദേശി കോരാമ്പി വീട്ടില്‍ നാസര്‍ (52) ആണ് അറസ്റ്റിലായത്. ചാലിശ്ശേരി ചൗച്ചേരിയില് മദ്റസ അധ്യാപകനായി ജോലി ചെയ്തുവരുകയായിരുന്നു. ഇതിനിടെ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. സ്കൂളില്‍ നടന്ന കൗണ്‍സലിങ്ങിലാണ് വിവരം അറിയുന്നത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചാലിശ്ശേരി പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് പ്രതിയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.