കരിമ്പയിൽ സി.എഫ്.എൽ.ടി.സിയിലെ കുഞ്ഞിനുള്ള സ്നേഹസമ്മാനം കൈമാറുന്നു

കോവിഡ്​ ബാധിച്ച നവജാത ശിശുവിന് സ്നേഹ സമ്മാന​ം ഒരുക്കി പൊലീസ് മാമൻമാർ

കല്ലടിക്കോട് (പാലക്കാട്​): പ്രസവം കഴിഞ്ഞയുടൻ കോവിഡ് ബാധിച്ച് കരിമ്പ സി.എഫ്.എൽ.ടി.സിയിലെത്തിയ അമ്മക്കും കുഞ്ഞിനും പ്രസവാനന്തര സൗകര്യമൊരുക്കി, കോവിഡ് കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന പൊലീസ് മാമന്മാർ. ജനിച്ച് നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കോവിഡ് പോസിറ്റിവായ അമ്മയോടൊപ്പം എത്തിയതറിഞ്ഞ് കുഞ്ഞിനും അമ്മക്കും വേണ്ട എല്ലാ അവശ്യവസ്തുവും കുഞ്ഞുടുപ്പും കരുതുകയായിരുന്നു കോവിഡ് പോസിറ്റിവായി തൊട്ടടുത്ത മുറികളിൽ കഴിയുന്ന പൊലീസുകാർ.

ഇപ്പോൾ കോവിഡ് പരിചരണ കേന്ദ്രത്തിൽ പോസിറ്റിവായി കഴിയുന്ന 79 പേരിൽ 54 പേരും പൊലീസുകാരാണ്. കുഞ്ഞിനുള്ള പൊലീസുകാരുടെ സ്നേഹസമ്മാനം ജനമൈത്രി സിവിൽ പൊലീസ് ഓഫിസർമാരായ പുഷ്പദാസ്, ബിബീഷ് എന്നിവർ എത്തിക്കുകയായിരുന്നു. അമ്മയുടെയും കുഞ്ഞി​െൻറയും ആരോഗ്യനില പൊതുവേ തൃപ്തികരമാണ്. കരിമ്പ ബഥനി സ്‌കൂളിലാണ്​ കോവിഡ് പരിചരണ കേന്ദ്രം പ്രവർത്തിക്കുന്നത്​.

Tags:    
News Summary - Police uncles prepare love gift for covid affected newborn baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.