വന്യമൃഗശല്യം തടയുന്നതിനുള്ള ഉപകരണം മോഹൻകുമാർ പരിചയപ്പെടുത്തുന്നു
കല്ലടിക്കോട്: വന്യമൃഗങ്ങളിൽനിന്ന് കൃഷിയെ രക്ഷിക്കാൻ അപകട രഹിതമായി സ്ഥാപിക്കാവുന്ന ഉപകരണവുമായി ഇടക്കുർശ്ശി അജിത് എൻജിനീയറിങ് ഉടമ കെ. മോഹൻകുമാർ.
കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് കടന്നുവരാതിരിക്കാൻ തടസ്സങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം കൃഷിയിടത്തിലേക്ക് അതിക്രമിച്ചു കടന്നാലുടൻ അലാറമടിച്ച് ആളെ വിവരമറിയിക്കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കൃഷിയിടത്തിൽ സ്ഥാപിക്കാവുന്ന കമ്പിയിൽ മൃഗങ്ങൾ വന്ന് തട്ടുകയോ വലിക്കുകയോ ചെയ്യുമ്പോഴാണ് ഉപകരണം പ്രവർത്തിക്കുക.
അപകടരഹിതമായ രീതിയിൽ ഇത് സ്ഥാപിക്കാനാവുമെന്ന് ധാരാളം കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുള്ള മോഹൻകുമാർ പറഞ്ഞു. ഇടക്കുറിശ്ശിയിൽ നാട്ടുകാർക്കും വനംവകുപ്പ് ജീവനക്കാർക്കും മുമ്പാകെ ഉപകരണത്തിെൻറ പ്രവർത്തന രീതി മോഹൻകുമാർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.