Posted On
date_range Updated On
date_range അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ
പാലക്കാട്: അന്തർ സംസ്ഥാന മോഷ്ടാവ് കസബ പൊലീസ് പിടിയിൽ. കോഴിക്കോട് ബാലുശ്ശേരി കിഴക്കേതോട്ടയിൽ അജയകുമാർ (27) ആണ് പിടിയിലായത്.
ജൂൺ 26ന് പുലർച്ച മരുതറോഡിലെ പ്രകാശ് പെട്രോൾ പമ്പിൽനിന്ന് ഇന്ധനം അടിക്കാനെന്ന വ്യാജേന വന്ന് ഓഫിസ് മുറിക്കകത്ത് കയറി 27,000 രൂപ മോഷ്ടിച്ച കേസിലെ പ്രതിയാണ്. കോഴിക്കോട് ഉൾപ്പെടെ വിവിധ ജില്ലകളിൽ മോഷണ കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു.
വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് പേരുകൾ മാറി താമസിച്ച് മോഷ്ടിക്കുന്നതാണ് രീതി. നിലവിൽ അങ്ങാടിപ്പുറത്ത് വാടകവീട്ടിൽ താമസിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.