happy

വനിതകൾക്ക് സൗജന്യ തൊഴിൽ പരിശീലനം: അപേക്ഷ ക്ഷണിച്ചു മക്കരപ്പറമ്പ്​: കിഡ്സ് കെയർ മാനുഫാക്ചറിങ് രംഗത്ത്​ കഴിഞ്ഞ 15 വർഷമായി വിജയകരമായി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യയിലെ പ്രമുഖ ബ്രാൻഡായ 'ഹാപ്പി കിഡ്​' ഗ്രൂപ്പ് വനിതകൾക്കായി സൗജന്യ തൊഴിൽ പരിശീലന പദ്ധതി പ്രഖ്യാപിച്ചു. കൊറോണ കാല അതിജീവന പദ്ധതികളായ 'അമ്മയും കുഞ്ഞും', 'സുരക്ഷിത കേരളം - സന്തോഷ സമൂഹം' എന്നീ വിജയകരമായ കാമ്പയിനുകൾക്കു ശേഷം ഹാപ്പികിഡ് അവരുടെ കോർപറേറ്റ് റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായാണ്​ വനിതകൾക്ക് സൗജന്യ തയ്യൽ പരിശീലനം നൽകുന്നത്​. കുഞ്ഞുടുപ്പുകൾ, മാസ്ക്, മറ്റു ഹാപ്പികിഡ് ഉൽപന്നങ്ങൾ എന്നിവ നിർമിക്കുന്നതിനുള്ള പരിശീലനമാണ് നൽകുന്നത്. മൂന്ന് മാസമായിരിക്കും പരിശീലന കാലാവധി. താൽപര്യമുള്ള മങ്കട മണ്ഡലത്തിലെ വനിതകളിൽനിന്ന്​ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ അടിസ്ഥാന നൈപുണ്യം ഉള്ളവരായിരിക്കണം. ഫോൺ: 9656101105

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.