വല്ലപ്പുഴയിൽനിന്ന് എക്സൈസ് സംഘം വാഷ് പിടിച്ചെടുത്തപ്പോൾ
Posted On
date_range Updated On
date_range വല്ലപ്പുഴയിൽ എക്സൈസ് റെയ്ഡ്: 695 ലിറ്റർ വാഷ് പിടികൂടി
പട്ടാമ്പി: വലപ്പുഴയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി 695 ലിറ്റർ വാഷ് പിടികൂടി. മാട്ടായ തോട്ടിൽനിന്ന് 475 ലിറ്റർ വാഷും കുഞ്ഞുകുർശ്ശി തോട്ടിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 220 ലിറ്റർ വാഷുമാണ് കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷ് നേതൃത്വം നൽകി.
പ്രിവൻറിവ് ഓഫിസർ കെ. വസന്തകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ജെ. അജീഷ്, സുജിത്, പ്രസാദ്, റായി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.