cvc

ശുചിത്വപദ്ധതി പ്രഖ്യാപനം ആലത്തൂർ: ആലത്തൂർ പഞ്ചായത്ത് ശുചിത്വപദ്ധതി പ്രഖ്യാപനം നടത്തി. കെ.ഡി. പ്രസേനൻ എം.എൽ.എയാണ് പ്രഖ്യാപനം നടത്തിയത്. പഞ്ചായത്ത് പ്രസിഡൻറ് എം.എ. നാസർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ രജനി ബാബു, പി.വി. കൃഷ്ണൻ, പി. വിജയൻ, ബുഷ്റ നൗഷാദ്, കുമാരി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് കെ. രമ സ്വാഗതവും സെക്രട്ടറി അജിത് പ്രസാദ് നന്ദിയും പറഞ്ഞു. pew clean ആലത്തൂർ പഞ്ചായത്തി​ൻെറ ശുചിത്വപ്രഖ്യാപനം കെ.ഡി. പ്രസേനൻ എം.എൽ.എ നിർവഹിക്കുന്നു 65 പേർ രോഗമുക്തരായി; കോങ്ങാടിന് ആശ്വാസം കോങ്ങാട്: പഞ്ചായത്തിൽ കോവിഡ് ചികിത്സയിലുള്ളത് രണ്ടുപേർ മാത്രം. ആകെയുള്ള 65 പേരും രോഗമുക്തരായി. ഇതോടെ മണ്ണിക്കശ്ശേരി, കോൽപാടം കണ്ടെയിൻമൻെറ്​ സോണിൽപെട്ട പ്രദേശങ്ങളെ അടച്ചിടൽ ഒഴിവാക്കി പുനഃസ്ഥാപിച്ചു. കോങ്ങാട് പഞ്ചായത്തിൽ കോവിഡ് രോഗികൾ കൂടിയ സാഹചര്യത്തിൽ സമ്പൂർണ ലോക്ക് അഞ്ചു ദിവസത്തേക്ക്​ ഏർപ്പെടുത്തിയിരുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ച രണ്ടുപേർ. പാലക്കാട് മെഡിക്കൽ കോളജിൽ ആർ.ടി.പി.സി ടെസ്​റ്റ്​ നടത്തിയ മൂന്നുപേരുടെ ഫലം വരാനുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.