aaa

ഷൊർണൂർ, ചെറുതുരുത്തി ഭാഗത്ത് ഭാരതപ്പുഴയിൽ മണൽകടത്ത്​ തകൃതി ഷൊർണൂർ: ഷൊർണൂർ, ചെറുതുരുത്തി ഭാഗത്ത് ഭാരതപ്പുഴയിൽ വാഹനമിറക്കി മണൽ വാരി കടത്തുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. പരിസ്ഥിതി പ്രവർത്തകൻ കെ.കെ. ദേവദാസാണ് മഴയെ തുടർന്ന് ഒരു മാസത്തിലധികമായി നിർത്തിവെച്ചിരുന്ന മണൽവാരൽ പുനഃരാരംഭിച്ചപ്പോൾ ഹൈക്കോടതിയെ സമീപിച്ചത്. ദുരന്തനിവാരണ നിയമത്തി​ൻെറ മറവിലാണ് മണ്ണ് മാന്തി യന്ത്രവും ടിപ്പറുകളും പുഴയിലിറക്കി മണൽ വാരുന്നത്. പാലങ്ങളുടെയും ജലപദ്ധതികളുടെയും 500 മീറ്റർ അകലെ നിന്ന് മാത്രമേ മണൽ വാരാൻ പാടൂ. എന്നാൽ, ഇവിടെ 200 മീറ്റർ ദൂരപരിധി പോലും പാലിക്കുന്നില്ല. ഇവിടെ രണ്ട് പാലങ്ങളും സ്ഥിരം തടയണയുമുണ്ട്. 2002 ലെ മണൽവാരൽ നിയന്ത്രണ നിയമവും, 2001 ലെ നദീസംരക്ഷണ നിയമവും ലംഘിച്ചാണ് മണലെടുപ്പ് . കലക്ടറുടെ അനുമതിയോടെ ജലസേചന വകുപ്പി​ൻെറ നേതൃത്വത്തിൽ കരാർ നൽകിയാണ് മണലെടുപ്പ് നടക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. പരിസ്ഥിതി അനുമതിയും മണലി​ൻെറ കണക്കെടുപ്പും നടത്താതെ മണൽ വാരാൻ പാടില്ലെന്ന് 2012ൽ സുപ്രീം കോടതി വിധിച്ചിരുന്നു. 2013, 2015 വർഷങ്ങളിൽ ദേശീയ ഹരിത ട്രൈബ്യൂണലും ഇതേവിധി പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ല വിദഗ്ധ സമിതിയും കടവ് കമ്മിറ്റിയും അറിയാതെ മണൽ വാരരുതെന്ന് ഹൈക്കോടതി വിധിയുമുണ്ട്. മൺസൂൺ സമയത്ത് പുഴയിൽ നിന്ന്​ മണൽ വാരരുതെന്ന നിയമവും നിലനിൽക്കുന്നു. നദിയുടെ അടിത്തട്ടിൽ നിന്ന്​ മണൽ വാരരുതെന്ന് ഈ വർഷം കേന്ദ്ര സർക്കാർ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. shornur manal ഷൊർണൂരിൽ പുഴയിൽ മണ്ണ് മാന്തി യന്ത്രവും ലോറിയുമിറക്കി മണൽ വാരി കടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.