എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയുടെ പതിനഞ്ചാമത്തെ വീട് നിർമാണം
ടൂർ ഫോർ എവർ ചാരിറ്റി ചെയർമാൻ എം. ഷമീർ
ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ആയിരം രൂപക്ക് ഒരു വീട്: പതിനഞ്ചാമത്തെ വീട് നിർമാണം തുടങ്ങി
അലനല്ലൂർ: എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ ഒരു വർഷത്തിൽ നിർമിക്കുന്ന 25 വീടുകളിൽ പതിനഞ്ചാമത്തേതിന്റെ നിർമാണം തുടങ്ങി. കുറ്റി അടിക്കൽ ടൂർ ഫോർ എവർ ചാരിറ്റി ചെയർമാൻ എം. ഷമീർ നിർവഹിച്ചു. സംവിധായകൻ നാദിർഷ അധ്യക്ഷത വഹിച്ചു. വൈസ് ചയർമാർ അബ്ദുല്ല പാറോക്കോട്ടിൽ, സെക്രട്ടറി നാസർ, നടൻ സിദ്ദീഖ്, ഷമീം കരുവള്ളി, ഉസ്മാൻ കുറുക്കൻ എന്നിവർ പങ്കെടുത്തു. ഒരു മാസത്തിൽ ആയിരം രൂപ എടുത്ത് സഹായിക്കുന്ന ആയിരം പേരെ കണ്ടത്തിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ടൂർ ഫോർ എവർ ചാരിറ്റിയാണ് രണ്ട് വീടുകൾ സ്പോൺസർ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.