99 കോവിഡ് ; 120 രോഗമുക്തി

പാലക്കാട്: ജില്ലയിൽ തിങ്കളാഴ്​ച മലപ്പുറം, തൃശൂർ സ്വദേശികൾ ഉൾപ്പെടെ 99 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 60 പേർ, ഇതര സംസ്ഥാനങ്ങളിൽനിന്ന് വന്ന 13 പേർ, വിവിധ രാജ്യങ്ങളിൽനിന്ന് വന്ന 14 പേർ, ഉറവിടമറിയാത്ത 12 പേർ എന്നിവർ ഉൾപ്പെടും. 120 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 621 ആയി. പാലക്കാട് ജില്ലക്കാരായ 20 പേർ തൃശൂർ ജില്ലയിലും ഒൻപത് പേർ കോഴിക്കോട് ജില്ലയിലും രണ്ടുപേർ കണ്ണൂർ ജില്ലയിലും ഏഴു പേർ വീതം മലപ്പുറം എറണാകുളം ജില്ലകളിലും ചികിത്സയിൽ ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.