496 പേർക്ക് കോവിഡ്; 458 പേർക്ക് രോഗമുക്തി

പാലക്കാട്: ജില്ലയിൽ ശനിയാഴ്​ച 496 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 287 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 207 പേർ, രണ്ട് ആരോഗ് യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 458 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു. ----------------------------------------- ജില്ലയിൽ നിരോധനാജ്ഞ 15 വരെ നീട്ടി പാലക്കാട്​: കോവിഡ് സാഹചര്യത്തിൽ ജില്ലയിൽ സി.ആർ.പി.സി 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ നവംബർ 15 വരെ നീട്ടിയതായി കലക്ടർ ഡി. ബാലമുരളി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നേര​േത്ത ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരും. പൊതു,- സ്വകാര്യ ഇടങ്ങളിലെ ഒത്തുചേരലുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ജില്ലയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുക ലക്ഷ്യമിട്ടാണ് തീരുമാനം. നിയമം നടപ്പാക്കാൻ ബാധ്യതപ്പെട്ടവർക്കും മറ്റ് അവശ്യ സർവിസുകളിൽ ഉൾപ്പെട്ടവർക്കും ഉത്തരവ് ബാധകമായിരിക്കില്ലെന്നും കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.