496 പേർക്ക് കോവിഡ്; 217 പേർക്ക് മുക്തി

കഴിഞ്ഞദിവസം മരിച്ച നാലുപേർക്ക്​ രോഗം സ്ഥിരീകരിച്ചു പാലക്കാട്: ജില്ലയിൽ ഞായറാ​ഴ്​ച 496 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 347 പേർ, ഇതരസംസ്ഥാനങ്ങളിൽനിന്നുവന്ന ഏഴുപേർ, വിദേശത്തുനിന്നുവന്ന മൂന്നുപേർ, ഉറവിടം അറിയാത്ത 139 പേർ എന്നിവർ ഉൾപ്പെടും. 217 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5422 ആയി. കഴിഞ്ഞദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മരിച്ച നാലുപേർക്കും രോഗം സ്ഥിരീകരിച്ചു. ഒക്ടോബർ രണ്ടിന് മരിച്ച തിരുവേഗപ്പുറ സ്വദേശി, ഒക്ടോബർ മൂന്നിന് മരിച്ച നെന്മാറ, നാഗലശ്ശേരി സ്വദേശി, കഴിഞ്ഞദിവസം മരിച്ച നെന്മാറ സ്വദേശിയായ വയോധിക എന്നിവർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.