29 പേർക്ക് കോവിഡ്, 102 പേർക്ക് രോഗമുക്തി

പാലക്കാട്: ജില്ലയിൽ ഞായറാഴ്​ച 29 പേർക്ക് കോവിഡ്​ സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 19 പേർ, ഇതര സംസ്ഥാനങ്ങളിൽനന്ന് വന്ന രണ്ടുപേർ, വിവിധ രാജ്യങ്ങളിൽനിന്ന് വന്ന രണ്ടുപേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ ആറുപേർ എന്നിവർ ഉൾപ്പെടും. 102 പേർക്ക് രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 849 ആയി. ജില്ലയിൽ ചികിത്സയിലുള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ കണ്ണൂർ ജില്ലയിലും എട്ടുപേർ കോഴിക്കോട് ജില്ലയിലും അഞ്ചുപേർ മലപ്പുറം ജില്ലയിലും മൂന്നുപേർ എറണാകുളം ജില്ലയിലും ഒരാൾ കോട്ടയം, മൂന്നുപേർ തൃശൂർ ജില്ലകളിലും ചികിത്സയിലുണ്ട്. സമ്പർക്കത്തിലൂടെ 19 പേർ വല്ലപ്പുഴ സ്വദേശികളായ അഞ്ചുപേർ (ഒന്ന്​, നാല്​ ആൺകുട്ടികൾ, 18, 28 പുരുഷന്മാർ, 21 സ്ത്രീ), പുതുനഗരം സ്വദേശികളായ ഏഴുപേർ (58, 50 പുരുഷന്മാർ, 25, 50, 50, 26, 45 സ്ത്രീകൾ) മുതുതല സ്വദേശി (67 സ്ത്രീ), ഒറ്റപ്പാലം കാഞ്ഞിരക്കടവ് സ്വദേശി (45 പുരുഷൻ), പനമണ്ണ സ്വദേശി (47 സ്ത്രീ), പട്ടാമ്പി സ്വദേശികളായ മൂന്നു പേർ (മൂന്ന്​ പെൺകുട്ടി, 24, 24 സ്ത്രീകൾ), മലപ്പുറം ജില്ലയിൽ ജോലി ചെയ്യുന്ന ചെർപ്പുളശ്ശേരി സ്വദേശിനിയായ ആരോഗ്യപ്രവർത്തക (44 വയസ്സ്) എന്നിവർക്ക്​ സമ്പർക്കംവഴി രോഗം സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.