പാലക്കാട്: ജില്ലയിൽ ബുധനാഴ്ച 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 283 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളജിലും മൂന്നുേപർ എറണാകുളത്തും ഒരാൾ വീതം തിരുവനന്തപുരം, കോഴിക്കോട്, കളമശ്ശേരി മെഡിക്കൽ കോളജുകളിലും ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ചവർ കുവൈത്തിൽനിന്ന് വന്ന പരുതൂർ സ്വദേശി (30 പുരുഷൻ), തച്ചനാട്ടുകര സ്വദേശി (47 പുരുഷൻ), ഡൽഹിയിൽനിന്ന് എത്തിയ ശ്രീകൃഷ്ണപുരം സ്വദേശികളായ അച്ഛനും (56) മകളും (17), പരുതൂർ സ്വദേശി (39 പുരുഷൻ), ഒമാനിൽനിന്ന് എത്തിയ തിരുമിറ്റക്കോട് സ്വദേശി (24 പുരുഷൻ), കിഴക്കഞ്ചേരി സ്വദേശി (39 പുരുഷൻ), നെല്ലായ ഇരുമ്പാലശ്ശേരി സ്വദേശി (23 പുരുഷൻ), തമിഴ്നാട്ടിൽനിന്ന് എത്തിയ ശ്രീകൃഷ്ണപുരം സ്വദേശി (48 പുരുഷൻ), മാത്തൂർ കിഴക്കത്തറ സ്വദേശി (67 സ്ത്രീ), യു.എ.ഇയിൽനിന്ന് എത്തിയ പേരൂർ സ്വദേശി (32 പുരുഷൻ), ദുൈബയിൽനിന്ന് വന്ന എലപ്പുള്ളി സ്വദേശി (51 പുരുഷൻ), ഖത്തറിൽനിന്ന് എത്തിയ കൊഴിഞ്ഞാമ്പാറ സ്വദേശി (58 സ്ത്രീ), കോങ്ങാട് സ്വദേശിയായ ഗർഭിണി (24), മഹാരാഷ്ട്രയിൽനിന്ന് എത്തിയ കാഞ്ഞിരപ്പുഴ സ്വദേശി (27 സ്ത്രീ), സൗദിയിൽനിന്ന് എത്തിയ കുമരംപുത്തൂർ സ്വദേശി (49 പുരുഷൻ), പുതുപ്പരിയാരം സ്വദേശി (29 പുരുഷൻ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.