16 പേർക്ക് കൂടി കോവിഡ്; 16 പേർ രോഗമുക്തർ

സമ്പർക്കം വഴി മൂന്നുപേർക്ക് രോഗം തൃശൂർ: ജില്ലയിൽ ബുധനാഴ്ച 16 പേർക്കുകൂടി കോവിഡ്. 16 പേർ രോഗമുക്തരായി. വിദേശത്തുനിന്ന്​ എത്തിയ എട്ടുപേരും അന്തർ സംസ്ഥാനങ്ങളിൽനിന്ന്​ എത്തിയ അഞ്ചുപേരും സമ്പർക്കം വഴി മൂന്നുപേരും രോഗബാധിതരായി. ജൂൺ 28ന് ഒമാനിൽനിന്ന് വന്ന പഴഞ്ഞി സ്വദേശിയായ ആറു വയസ്സുള്ള ആൺകുട്ടി, ജൂൺ 18ന് ഖത്തറിൽനിന്ന് വന്ന തൃക്കൂർ സ്വദേശി (33), ജൂൺ 25ന് ദുബൈയിൽനിന്ന് വന്ന വേളൂക്കര സ്വദേശി (45), ഷാർജയിൽനിന്ന് വന്ന കോലഴി സ്വദേശി (35), ജൂൺ 26ന് ഖത്തറിൽനിന്ന് വന്ന മതിലകം സ്വദേശി (56), ജൂൺ 19ന് കുവൈത്തിൽനിന്ന് വന്ന പോർക്കുളം സ്വദേശി (58), ജൂൺ 16ന് മാൾഡോവയിൽനിന്ന് വന്ന പുത്തൻചിറ സ്വദേശി (23), ജൂൺ 23ന് അജ്മാനിൽനിന്ന് വന്ന കണ്ടശ്ശാംകടവ് സ്വദേശി (43), ജൂൺ 25ന് വെല്ലൂരിൽനിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (32), ചെന്നൈയിൽനിന്ന് ജൂൺ 24ന് വന്ന പടിയൂർ സ്വദേശിനി (52), ജൂൺ 25ന് വന്ന തൃക്കൂർ സ്വദേശി (26, പുരുഷൻ), ജൂൺ 24ന് വന്ന എടത്തിരിഞ്ഞി സ്വദേശി (23, സ്ത്രീ), തിരുനെൽവേലിയിൽനിന്ന് വന്ന അളഗപ്പനഗർ സ്വദേശി (31, പുരുഷൻ), ജൂൺ 19ന് യു.എ.ഇ.യിൽനിന്ന് വന്ന വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ട ഇരിങ്ങാലക്കുട സ്വദേശികളായ 56കാരനും 23കാരിയും ജൂൺ 12ന് കുവൈത്തിൽനിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുള്ള നെന്മണിക്കര സ്വദേശി (37) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 419 ആയി. രോഗം സ്ഥിരീകരിച്ച 164 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ തൃശൂർ സ്വദേശികളായ ഏഴുപേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്. നിരീക്ഷണത്തിൽ കഴിയുന്ന 19,322 പേരിൽ 19,133 പേർ വീടുകളിലും 189 പേർ ആശുപത്രികളിലുമാണ്. മൂന്ന് കണ്ടെയിൻമൻെറ് സോണുകൾ കൂടി തൃശൂർ: കോവിഡ് രോഗവ്യാപനം തടയാൻ ശ്രീനാരായണപുരം പഞ്ചായത്തിൻെറ 11, 12 വാർഡുകൾ, തൃശൂർ കോർറേഷനിലെ 51ാം ഡിവിഷൻ എന്നിവ പുതിയ കണ്ടെയിൻമൻെറ് സോണുകളാക്കി കലക്ടർ ഉത്തരവിട്ടു. കാട്ടകാമ്പാൽ, വെള്ളാങ്ങല്ലൂർ, കടവല്ലൂർ പഞ്ചായത്തുകൾ, കുന്നംകുളം നഗരസഭ എന്നിവയിലെ മുഴുവൻ പ്രദേശങ്ങളെയും തൃശൂർ കോർപറേഷനിലെ മൂന്ന്, 32 ഡിവിഷനുകളെയും കണ്ടെയിൻമൻെറ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.