11 കെ.വി. ഫീഡർ ചാർജ്ജ് ചെയ്​തു

11 കെ.വി ഫീഡർ ചാർജ് ചെയ്​തു കയ്പമംഗലം: കെ.എസ്.ഇ.ബി കയ്പമംഗലം വൈദ്യുതി സെക്ഷൻ ഓഫിസ്​ പരിധിയിൽ പുതിയതായി പണിതീർത്ത ഫിഷറീസ് 11 കെ.വി ഫീഡർ ചാർജ് ചെയ്തു. ഏരിയൽ ബെഞ്ച്ഡ് കേബിൾ ഉപയോഗിച്ച് 900 മീറ്റർ നീളത്തിൽ കയ്പമംഗലം സബ് സ്​റ്റേഷൻ മുതൽ 18 മുറി ജങ്ഷൻ വരെയാണ് പുതിയ ഫീഡർ നിർമിച്ചിരിക്കുന്നത്. 26,13,000 രൂപയാണ് പദ്ധതി തുക. കയ്പമംഗലം സെക്ഷനിലെ ചാമക്കാല മുതൽ പെരിഞ്ഞനം സെക്ഷ​ൻെറ പരിധിയിൽവരുന്ന തീരദേശ നിവാസികളാണ് ഈ ഫീഡറി​ൻെറ ഗുണഭോക്താക്കൾ. കൊടുങ്ങല്ലൂർ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ പി.കെ. സുധർമ്മൻ ഫീഡർ ചാർജ് ചെയ്ത് ഉദ്ഘാടനം ചെയ്​തു. അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ.സി. അബീഷ്, പെരിഞ്ഞനം അസി. എൻജിനീയർ സജയൻ, പെരിഞ്ഞനം, കൈപമംഗലം സെക്ഷൻ ഓഫിസിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.