പട്ടാമ്പിയിൽ 74 പേർക്ക്

പട്ടാമ്പി: ജി.എം.എൽ.പി സ്കൂളിൽ ഞായറാഴ്ച നടന്ന ആൻറിജന്‍ ടെസ്​റ്റിൽ 74 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലെ 276 പേരാണ് ടെസ്​റ്റിൽ പങ്കെടുത്തത്. പട്ടാമ്പി -14, ഓങ്ങല്ലൂർ -നാല്, മുതുതല -എട്ട് , കൊപ്പം -ഒന്ന് , പരുതൂർ-17, വിളയൂർ -ഒന്ന്, തിരുവേഗപ്പുറ -മൂന്ന് , വല്ലപ്പുഴ -അഞ്ച് , കപ്പൂർ -ഒന്ന്, കുലുക്കല്ലൂർ -നാല് , തിരുമിറ്റക്കോട് -ഒന്ന്, നെല്ലായ -ഒന്ന്, ഇരിമ്പിളിയം -ആറ് , പൊന്നാനി -ഒന്ന്, എടവണ്ണൂർ -ഒന്ന്, എടയൂർ -ഒന്ന്, നാഗലശേരി-രണ്ട്, ഏലംകുളം -ഒന്ന്, ആലങ്കോട് -ഒന്ന്, പട്ടിത്തറ-ഒന്ന് സ്വദേശികളാണ് പോസിറ്റിവായത്. തിങ്കളാഴ്ചയും ടെസ്​റ്റ്​ തുടരും. ഇതുവരെ പങ്കെടുക്കാത്തവരും ആരോഗ്യ പ്രവർത്തകർ നിർദേശിക്കുന്നവരും ടെസ്​റ്റിൽ പങ്കെടുക്കണമെന്ന് നഗരസഭ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ അഭ്യർഥിച്ചു. മത്സര പരീക്ഷാർഥികൾക്ക്​ സി- സർക്കിൾ പട്ടാമ്പി: ഗവ. സംസ്കൃത കോളജ് അറബിക് വിഭാഗവും സിജി പട്ടാമ്പി ചാപ്റ്ററും സംയുക്തമായി വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കായി സി- സർക്കിൾ ഉദ്യമത്തിന് തുടക്കം കുറിക്കുന്നു. തൊഴിലന്വേഷകർക്ക് പ്രത്യേകിച്ച് കേന്ദ്ര സംസ്ഥാന സർക്കാർ മേഖലയിൽ തൊഴിൽ അവസരങ്ങൾ നേടാൻ ശ്രമിക്കുന്നവർക്കായി ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്തി സൗജന്യപരിശീലനം നൽകാൻ ഉദ്ദേശിച്ചു രൂപവത്​കരിക്കുന്ന വാട്സ്ആപ്പ് കൂട്ടായ്മയാണ് സി- സർക്കിൾ. വിവരങ്ങൾക്ക്- 9846769203, 9656717393.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.